ArticleLatest

വാഴ കൂമ്പിന്റെ മരുത്വ ഗുണങ്ങൾ

“Manju”

കൃഷ്ണകുമാര്‍ സി.

രക്ത ശുദ്ധിക്ക് : ആഴ്ചയിൽ രണ്ടു ദിവസം വാഴ കൂമ്പു തോരൻ വെച്ചോ മറ്റു രീതിയിലോ കഴച്ചാൽരക്തത്തിൽ ഉള്ള അനാവശ്യ കൊഴുപ്പുകൾ നീങ്ങി രക്ത ശുദ്ധി ഉണ്ടാകും. രക്ത കുഴലിൽ അടിഞ്ഞിട്ടുള്ള കൊഴുപ്പിനെ നീക്കി രക്ത ചംക്രമണം സുഗമമാകും, രക്തത്തിലെ ഓക്സിജന്റെ അളവ് കൂടും . ഇതിൽ അടങ്ങിയിരിക്കുന്ന ഇരുമ്പു സത്ത് രക്ത സമ്മർദ്ധം കുറയും . അനീമിയ അഥവാ വിളർച്ച നീങ്ങും .പ്രമേഹ രോഗികൾക്ക് രക്തത്തിൽ ഉള്ള അധിക പഞ്ചസാര നീക്കി കളയാൻ ഇതിൽ അടങ്ങിയിരിക്കുന്ന ചവർപ്പ് രസം പ്രയോജനപ്പെടുന്നു .അതു വഴി ഷുഗർ അളവ് കുറയാൻ സഹായിക്കുന്നു .

ഇന്നത്തെ കാലത്തെ ഭക്ഷണ ക്രമം കൊണ്ടും ദൈനം ദിനം ഉണ്ടാകുന്ന ടെന്ഷനാലും വയറിന്റെ ദഹനശക്തി കുറഞ്ഞു അപാന വായൂ കോപം ഉണ്ടായി വയറ്റിൽ പുണ്ണ്കള് ഉണ്ടാകുന്നതു അകലുവാൻ ആഴ്ചയില് രണ്ടു ദിവസം വാഴകൂമ്പ് പാചകം ചെയ്തു കഴിക്കുന്നത് നന്നായിരിക്കും. ദഹന ശക്തി കൂട്ടും കുടല് പുണ്ണ് മാറും എല്ലാ മൂലവ്യാധികള് കൊണ്ടും ഉണ്ടാകുന്ന പ്രയാസങ്ങള് നീങ്ങാനും ഇത് വളരെ പ്രയോജനം ചെയ്യും. മലബന്ധം നീക്കി ,ശീത ഭേദി നിയന്ത്രിക്കും , വായ് പുണ്ണ് നീക്കി വായ് നാറ്റത്തെ നീക്കും . സ്ത്രീകള്ക്ക് ഉണ്ടാകുന്നു ഗർഭ പാത്ര പ്രശ്നങ്ങൾ, അമിതാർത്താവം, അല്പാർത്തവം , വെള്ളപോക്ക് ഇവകൾക്ക് വാഴ കൂമ്പു കഴിക്കുന്നത് പ്രയോജനപ്പെടും.

Related Articles

Back to top button