KeralaKozhikodeLatest

ഇരിങ്ങണ്ണൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിനു തീയിട്ടു; കായപ്പനച്ചിയിൽ വായനശാലക്കു നേരെ കല്ലേറ്

“Manju”

വടകര: ഇരിണ്ണൂരില്‍ സൂപ്പര്‍മാര്‍ക്കറ്റിനു തീയിട്ടു. എടക്കുടി പളളിക്കു സമീപം ഇ.കെ.അബൂബക്കറിന്റെ ഫാമിലി സൂപ്പര്‍മാര്‍ക്കറ്റിനു നേരെയാണ് തീവെപ്പുണ്ടായത്. ഇന്നലെ രാത്രിയുണ്ടായ തീവെപ്പില്‍ സാധന സാമഗ്രികള്‍ കത്തിയമര്‍ന്നു. മൂരിപ്പാറയിലെ ബൂത്തില്‍ അബൂബക്കര്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രവീണ്‍കുമാറിന്റെ ഏജന്റായി കുറച്ചു സമയം പ്രവര്‍ത്തിച്ചിരുന്നു.

ഈ സംഭവത്തിനു മുമ്പ് കായപ്പനച്ചിയില്‍ വായനശാലക്കു നേരെ കല്ലേറുണ്ടായി. സിപിഎം ഓഫീസ് കെട്ടിടത്തിലെ പൊതുജന വായനശാലക്കു നേരെയാണ് കല്ലേറുണ്ടായത്. ഏറില്‍ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. അക്രമം പടരാതിരിക്കാന്‍ മേഖലയില്‍ പോലീസ് സാന്നിധ്യം ശക്തമാക്കി.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button