KeralaLatestWayanad

കുറുവാ ദ്വീപ് തുറന്നു: ആദ്യ ദിനങ്ങളില്‍ തന്നെ സഞ്ചാരികളുടെ പ്രവാഹം

“Manju”

പുല്‍പ്പള്ളി: വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവാദ്വീപ് രണ്ട് വര്‍ഷത്തിന് ശേഷം തുറന്നതോടെ സഞ്ചാരികളുടെ പ്രവാഹം. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് കുറുവാ ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ ആരംഭിച്ചത്. കുറുവാ ദ്വീപ് തുറക്കുമെന്നറിഞ്ഞ് രാവിലെ മുതല്‍ തന്നെ സംസ്ഥാനത്തിന് അകത്തും പുറത്തു നിന്നുമായി നൂറുകണക്കിനാളുകളാണ് എത്തിച്ചേര്‍ന്നിരുന്നത്. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച്‌ സാനിറ്റെസര്‍, ജാക്കറ്റ് ഉള്‍പ്പെടെ നല്‍കിയാണ് യാത്രക്കാരെ ദ്വീപിലേക്ക് പ്രവേശിക്കുന്നത്.
രണ്ട് വര്‍ഷത്തോളമായി നിയമ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ദ്വീപ് അടഞ്ഞ് കിടക്കുകയായിരുന്നു. ദ്വീപിലേയ്ക്ക് രണ്ട് ഭാഗത്ത് നിന്നുമായി 1150 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം നല്‍കുന്നത്. തുറക്കുന്നതിന് മുന്നോടിയായി പുതുതായി 2 ചങ്ങാടങ്ങളും വനം വകുപ്പ് സന്ദര്‍ശകര്‍ക്കായി നിര്‍മ്മിച്ചിരുന്നു. ദ്വീപ് തുറക്കുന്നതിന്റെ ഭാഗമായി റോഡുകള്‍ ടാര്‍ ചെയ്യുകയും മറ്റ് നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ഇടവേളക്ക് ശേഷം കുറുവ തുറന്നത് നിരവധി പേര്‍ക്കാണ് ആശ്വാസമാവുന്നത്. കുറുവ അടച്ചതോടെ തൊഴിലാളികളും പട്ടിണിയിലായിരുന്നു. 30 ഓളം ജീവനക്കാരാണ് ഇവിടെ ഗൈഡുകളായും മറ്റും ജോലി നോക്കുന്നത്. കൂടുതലും ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളുകളാണ്. കുറുവാ ദ്വീപിനെ ആശ്രയിച്ച്‌ കച്ചവടവും മറ്റും ചെയ്തിരുന്നവര്‍ക്ക് ദ്വീപ് വീണ്ടും സജീവമാകുന്നതോടെ വരുമാനമാര്‍ഗവുമാകും.

Related Articles

Back to top button