KeralaLatestPathanamthitta

ഓടുന്ന വാഹനത്തില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ തെറിച്ച്‌ വീണത് വീടിനുള്ളിലേക്ക്; അഞ്ചു വയസ്സുകാരന്റെ കാലൊടിഞ്ഞു

“Manju”

കോന്നി: ഓടുന്ന വാഹനത്തില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ തെറിച്ച്‌ വീണ് വീടിനുള്ളില്‍ ഇരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരന്റെ കാലൊടിഞ്ഞു. ഗ്യാസ് ഏജന്‍സിയുടെ വാഹനത്തില്‍ നിന്നാണ് പാചകവാതക സിലിന്‍ഡര്‍ റോഡിന്റെ വശത്തെ താഴ്ന്ന ഭാഗത്തുള്ള വീട്ടിലേക്ക് തെറിച്ചുവീണത്.
കോന്നി മരങ്ങാട് സോപാനത്തില്‍ ബിജുകുമാറിന്റെ മകന്‍ രോഹിത്തിനാണ് ഈ ദുരനുഭവം. കോന്നി ഗവ.എല്‍.പി.എസിലെ പ്രീ-പ്രൈമറി വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച 12.30-നാണ് സംഭവം. വീടിന്റെ സിറ്റൗട്ടിലിരുന്ന് പഠിക്കുകയായിരുന്നു രോഹിത്. റോഡിലൂടെപോയ ഐ.ഒ.സി. ഗ്യാസ് ഏജന്‍സിയുടെ വാഹനത്തില്‍നിന്ന് കാലിയായ സിലിന്‍ഡര്‍ തെറിച്ചുവീഴുകയായിരുന്നു. പുറകിലത്തെ ഡോര്‍തുറന്ന് മൂന്ന് സിലിന്‍ഡറുകള്‍ റോഡില്‍വീണു. അതിലൊരണ്ണമാണ് തെറിച്ച്‌ രോഹിത്തിന്റെ കാലില്‍ പതിച്ചത്. വാഹനം അമിത വേഗത്തിലായിരുന്നെന്ന് ആരോപണമുണ്ട്. രോഹിത്തിനെ കോന്നി താലൂക്കാശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോന്നി പോലീസ് കേസെടുത്തു.

Related Articles

Check Also
Close
Back to top button