IndiaLatest

ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ ഇന്ത്യയില്‍

“Manju”

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത് ഇന്ത്യയില്‍. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1.61 ലക്ഷം(1,61,736) പുതിയ കോവിഡ് കേസുകള്‍. 879 പേരാണ് കോവിഡ് ബാധിതരായി കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 1.71 ലക്ഷം(1,71,058) കടന്നു.
ഇതുവരെ 1.36 കോടി(1,36,89,453) കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1.22 കോടി(1,22,53,697) പേര്‍ ഇതിനകം രോഗമുക്തരായി. രാജ്യത്ത് 10 കോടി പേര്‍ ഇതിനോടകം വാക്‌സിന്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള മഹാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ പല സംസ്ഥാനങ്ങളും നടപ്പിലാക്കുന്നുണ്ട്.

Related Articles

Back to top button