AlappuzhaKeralaLatest

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം മെഡിക്കല്‍ കോളജില്‍ അനുമതി

“Manju”

ആലപ്പുഴ : ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരോ, ആര്‍ടിപിസിആര്‍ നെഗറ്റീവ് ആയവരെ മാത്രമേ ആശുപത്രിയില്‍ സന്ദര്‍ശനത്തിന് അനുവദിക്കൂവെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് അറിയിച്ചു.ഒരു രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ, മാസ്‌ക് , സാനിറ്റസര്‍, സാമൂഹിക അകലം എന്നിവ കര്‍ശനമായി പാലിക്കേണ്ടതാണ്. ഒപി സമയം 8 മുതല്‍ 11 വരെയായി ക്രമീകരിച്ചു.

Related Articles

Back to top button