KeralaLatest

മകളുടെ ഓര്‍മ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച്‌ കെ.എസ് ചിത്ര

“Manju”

തിരുവനന്തപുരം ;അകാലത്തില്‍ പിരിഞ്ഞു പോയ മകള്‍ നന്ദനയുടെ ഓര്‍മ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവച്ച്‌ ഗായിക കെ.എസ് ചിത്ര. മകളുടെ ഓര്‍മകള്‍ ഇന്നും നിധി പോലെ സൂക്ഷിക്കുകയാണെന്നും ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഗായിക കുറിച്ചു. പത്ത് വര്‍ഷം മുമ്പാണ് നന്ദനയെ ചിത്രയ്ക്ക് നഷ്ടമാവുന്നത്.

‘നിന്റെ ജനനം ആയിരുന്നു ഞങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ ഞങ്ങള്‍ക്കെന്നും നിധി പോലെയാണ്. നിന്നോടുള്ള സ്‌നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ ഓര്‍മ്മകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനില്‍ക്കുകയും ചെയ്യും.’

‘ഒരു വേള എങ്കിലും നിന്നെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങള്‍ക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങള്‍ക്കു നിന്നോടു പറയണം. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു’ എന്നാണ് മകളുടെ ചിത്രം പങ്കുവച്ചു കൊണ്ട് ചിത്ര കുറിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ല്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും നന്ദന ജനിക്കുന്നത്.
2011ല്‍ ഒരു വിഷു ദിനത്തിലാണ് നന്ദന ദുബായിയില്‍ വച്ച്‌ നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുന്നത്.

Related Articles

Back to top button