IndiaLatest

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് 148 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

“Manju”

മും​ബൈ: ഡ​ല്‍​ഹി ക്യാ​പ്റ്റ​ല്‍​സി​നെ​തി​രെ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് 148 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ക്യാ​പ്റ്റ​ന്‍ ഋ​ഷ​ഭ് പ​ന്തി​ന്‍റെ (51) അ​ര്‍​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് ഡ​ല്‍​ഹി ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ നേ​ടി​യ​ത്. ഡ​ല്‍​ഹി നി​ര​യി​ല്‍ മ​റ്റാ​ര്‍​ക്കും ത​ന്നെ തി​ള​ങ്ങാ​നാ​യി​ല്ല. ഡ​ല്‍​ഹി​യെ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ വി​റ​പ്പി​ക്കാ​ന്‍ സ​ഞ്ജു​വി​ന്‍റെ സം​ഘ​ത്തി​നാ​യി. ഏ​ഴ് ഓ​വ​റി​ല്‍ 37 റ​ണ്‍​സി​ന് നാ​ല് വി​ക്ക​റ്റു​ക​ള്‍ വീ​ണു. ധ​വാ​ന്‍, ര​ഹാ​നെ, പൃ​ഥി ഷാ, ​സ്റ്റോ​ണി​സ് എ​ന്നി​വ​രെ​യാ​ണ് തു​ട​ക്ക​ത്തി​ലെ പി​ഴു​ത​ത്. പി​ന്നീ​ട് പ​ന്തും ല​ളി​ത് യാ​ദ​വും (20) ചേ​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. ഇ​രു​വ​രും 51 റ​ണ്‍​സ് ആ​ണ് കൂ​ട്ടി​ച്ചേ​ര്‍​ത്ത​ത്. പ​ന്ത് റ​ണ്‍ ഔ​ട്ട് ആ​യ​തോ​ടെ വീ​ണ്ടും ഡ​ല്‍​ഹി​യു​ടെ താ​ളം​തെ​റ്റി. ഡ​ല്‍​ഹി നി​ര​യി​ല്‍ ഇ​വ​രെ കൂ​ടാ​തെ ടോം ​ക​ര​നും (21) ക്രി​സ് വോ​ക്സി​നും (പു​റ​ത്താ​കാ​തെ 15) മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്. നാ​ല് ഓ​വ​റി​ല്‍ 15 റ​ണ്‍​സ് മാ​ത്രം വി​ട്ടു​ന​ല്‍​കി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​യ്ദേ​വ് ഉ​ന​ദ്ക​ട് ആ​ണ് ഡ​ല്‍​ഹി​യു​ടെ മു​ന്‍​നി​ര​യെ ത​ക​ര്‍​ത്ത​ത്.

Related Articles

Back to top button