IdukkiKeralaLatest

എസ്.ബി.ഐ ശാഖയില്‍ നിന്ന് വീട്ടമ്മ മടങ്ങിയത് വിഷുകൈനീട്ടവുമായി

“Manju”

ഇടുക്കി: തന്റെ, വായ്പത്തുകയും പലിശയും ഉള്‍പ്പെടെ ഒരുലക്ഷത്തോളം രൂപ എഴുതിത്തള്ളിയതിന്റെ രേഖകള്‍ എസ്.ബി.ഐ ഇടുക്കിക്കവല മാനേജര്‍ പി.എസ്. സന്തോഷ് കൈമാറിയപ്പോള്‍ ജലജകുമാരിയെന്ന വീട്ടമ്മയുടെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ വിഷുക്കൈനീട്ടവുമായിട്ടാണ് അവര്‍ വീട്ടിലേക്ക് മടങ്ങിയത്. ചെമ്പകപ്പാറ സ്വദേശി ജലജകുമാരി കാലി വളര്‍ത്തലിനായി എട്ട് വര്‍ഷം മുന്‍പാണ് 50,000 രൂപ വായ്പയെടുത്തത്. ആദ്യകാലങ്ങളില്‍ കൃത്യമായി തിരിച്ചടച്ചിരുന്നു. എന്നാല്‍ മകന് രക്തക്കുഴല്‍ ചുരുങ്ങുന്ന അപൂര്‍വരോഗം ബാധിച്ചതോടെ ആ കുടുംബത്തിന്റെ ബാധ്യതകളേറി. ഇതോടെയ തിരിച്ചടവും മുടങ്ങി. ചികിത്സയ്ക്കായി ആകെയുണ്ടായിരുന്ന പശുവിനെയും വിറ്റു.

ആഴ്ചകള്‍ക്ക് മുന്‍പ് പലിശയിളവ് നല്‍കുന്ന കാര്യം ജലകുമാരിയെ ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ബാങ്കിലെത്തി തന്റെ ദുരവസ്ഥയെക്കുറിച്ച്‌ മാനേജര്‍ പി.എസ്. സന്തോഷിനെ ധരിപ്പിച്ചു. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകളും കാണിച്ചു. ഈ വിവരങ്ങള്‍ മാനേജര്‍ ഹെഡ് ഓഫീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വായ്പത്തുകയും പലിശയും ഉള്‍പ്പെടെ 98,000 രൂപ എഴുതിത്തള്ളാനുള്ള അനുമതി ലഭിക്കുകയായിരുന്നു.

Related Articles

Back to top button