KeralaLatest

രണ്ടര ലക്ഷം കോവിഡ് പരിശോധനകള്‍; സംസ്ഥാനം ജാഗ്രതയില്‍

“Manju”

തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടുതലാകുന്ന സാഹചര്യത്തില്‍ ഇന്നും നാളെയുമായി സംസ്ഥാനത്ത് രണ്ടര ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗതത്തിലാണ് തീരുമാനം അറിയിച്ചത്. സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. പൊതു സ്വകാര്യ പരിപാടികള്‍ അധികൃതരെ മുന്‍കൂട്ടി അറിയിക്കണം. തീയറ്ററുകളും ഹോട്ടലുകളും ഒന്‍പത് മണിക്ക് അടക്കണം. തീയറ്ററുകളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമാണ് അനുമതി. മാളുകളിലും, മാര്‍ക്കറ്റുകളിലും നിയന്ത്രണവും നിരീക്ഷണവും ഉണ്ടാകും.

സംസ്ഥാനത്തെ മെഗാ വാക്‌സിനേഷന്‍ ക്യാമ്ബുകള്‍ പലതും നിര്‍ത്തിയിരുന്നു. വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതാണ് കാരണം. കേന്ദ്രത്തോട് കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വാക്‌സിന്‍ ലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കും. വ്യാപകമായ പരിശോധന, കര്‍ശന നിയന്ത്രണം ഊര്‍ജിതമായ വാക്‌സിനേഷന്‍ എന്നിവയിലൂടെ കൊവിഡ് വ്യാപനത്തെ തടയുകയാണ് ലക്ഷ്യം.

Related Articles

Back to top button