KeralaLatest

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

“Manju”

കൊച്ചി: സംസ്ഥാനത്ത്​ സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന്​ 240 രൂപയാണ്​ കൂടിയത്​. 35,200 രൂപയാണ്​ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്​ 30 രൂപ വര്‍ധിച്ച്‌​ 4400 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. കോവിഡിനെ തുടര്‍ന്ന്​ സമ്പദ്​വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്​. ഈയൊരു സാഹചര്യത്തില്‍ എല്ലാവരും സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത്​ സ്വര്‍ണത്തെയാണ്.​ ഇതാണ്​ വില കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്​. ഇതിനൊപ്പം ഡോളര്‍- രൂപ വിനിമയ നിരക്കിലെ മാറ്റങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്​. വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ്​ സാധ്യത.

Related Articles

Back to top button