KeralaLatestPalakkad

വസ്‌ത്രവ്യാപാരശാലയില്‍ 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് ജില്ലാ കളക്‌ടര്‍

“Manju”

പാലക്കാട്: നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ത്ത് കൂട്ടമായി കൊവിഡ് സ്ഥിരീകരിച്ചു. പ്രീതി സില്‍ക്ക്‌സ് എന്ന വസ്‌ത്രവ്യാപാര ശാലയിലാണ് 29 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സ്ഥാപനം ഇന്‍സ്‌റ്റി‌റ്റ്യൂഷണല്‍ ക്ലസ്‌റ്ററായി മാറി. ഇതോടെ വസ്‌ത്രശാല അടച്ചുപൂട്ടാന്‍ ജില്ലാ കളക്‌ടര്‍ ഉത്തരവിട്ടു. ഇവിടെയുള‌ളതുള്‍പ്പെടെ ആകെ 34 കൊവിഡ് കേസുകളാണ് പാലക്കാട് നഗരത്തിലുള‌ളത്. 24 മണിക്കൂറിനിടെ 481 പുതിയ കേസുകളാണ് പാലക്കാട് റെക്കോര്‍ഡ് ചെയ്‌തത്. 99 പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button