IndiaKeralaLatest

ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്ക് മാസ്‌ക് ധരിപ്പിച്ചു

“Manju”

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലെ ആരാധനാ വിഗ്രഹങ്ങള്‍ക്ക് മാസ്‌ക് ധരിപ്പിച്ചു. കോവിഡ് രണ്ടാം തരംഗം രാജ്യമാകെ രൂക്ഷമായി വ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ യു പി കാണ്‍പൂരിലാണ് ഹിന്ദു ആരാധനാ വിഗ്രഹങ്ങള്‍ക്ക് കോവിഡില്‍ നിന്നും രക്ഷനേടാനായി മാസ്‌ക് ധരിപ്പിച്ചത്. ഇത് സംബന്ധിച്ച ചിത്രങ്ങള്‍ എഎന്‍ഐ ആണ് ട്വിറ്ററില്‍ പങ്കുവച്ചത്.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രോടോകോള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 10,000 രൂപ വരെയാണ് പിഴ ഈടാക്കുക. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 1000 രൂപയാണ് പിഴ ശിക്ഷ. രണ്ടാമതും കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയൊടുക്കണം.
ഞായറാഴ്ചകളില്‍ ലോക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ മാത്രമാണ് ലോക് ഡൗണ്‍ ദിനത്തില്‍ അനുവദിക്കുക. മെയ് മാസം 15 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ കഴിഞ്ഞ ദിവസം സര്‍കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Related Articles

Back to top button