InternationalLatest

മാധ്യമപ്രവര്‍ത്തകന്‍ മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു

“Manju”

ഹൂസ്റ്റണ്‍: അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരിലൊരാളായ അജു വാ രിക്കാട് ഹൂസ്റ്റണിലെ മാന്‍വെല്‍ സിറ്റി കൗണ്‍സിലിലെ പൊസിഷന്‍ 1 സ്ഥാനത്തേക്ക് മത്സരിക്കുന്നു. പെയര്‍ലാന്‍ഡ് നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന മന്‍വേല്‍ സിറ്റി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ചെറു നഗരമാണ്. 2010 ല്‍ ജനസംഖ്യ 5010 മാത്രമായിരുന്നെങ്കില്‍ 2020 കണക്കു പ്രകാരം ജനസംഖ്യ 15,111 ആണ്. കഴിഞ്ഞ 4 ടേമുകളായി 12 വര്‍ഷങ്ങള്‍ പൊസിഷന്‍ 1 അംഗമായി തുടരുന്ന ലാറി ആക്രിയുമായി ശക്തമായ മത്സരമാണ് ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ കൂടിയായ അജു വാരിക്കാട് കാഴ്ചവയ്ക്കുന്നത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ മീഡിയ കമ്മിറ്റിയംഗവും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റര്‍ അംഗവുമായ അജു ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ഇടവക അക്കൗണ്ട്സ് ട്രസ്റ്റിയായും സേവനമനുഷ്ഠിക്കുന്നു. മെയ് ഒന്നിന് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 ന് ആരംഭിക്കും. ഏപ്രില്‍ 24 വരെ നേരത്തെ വോട്ട് ചെയ്യേണ്ടവര്‍ക്ക് വോട്ട് ചെയ്യാവുന്നതാണ്. എ ജോണ്‍ (അജു ജോണ്‍) എന്ന് അറിയപ്പെടുന്ന അജുവിന്‍റെ സ്വദേശം തിരുവല്ലയാണ് . 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡിട്രോയിറ്റിലേക്ക് കുടിയേറുകയും അവിടെനിന്ന് ജോലിസംബന്ധമായി അറ്റ്ലാന്‍റായിലേക്കും തുടര്‍ന്ന് ഹ്യൂസ്റ്റണിലേക്കും. തിരുവല്ല എസ്.സി.സെമിനാരി ഹൈസ്കൂളിലേയും മാര്‍ത്തോമ കോളേജിലേയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് എ ജോണ്‍.

Related Articles

Back to top button