KeralaKozhikodeLatest

ജില്ലയില്‍ ഞായറാഴ്​ച ലോക്​ഡൗണ്‍

“Manju”

കോഴിക്കോട്​: കോവിഡ്​ വ്യാപനം അതിരൂക്ഷമായതോടെ ജില്ലയില്‍ ഞായറാഴ്​ച ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തി. ഡിസാസ്​റ്റര്‍ മാനേജ്​മെന്‍റ്​​ ആക്​ട്​ പ്രകാരം ജില്ല കലക്​ടര്‍ സാംബശിവ റാവുവാണ്​ ഉത്തരവിറക്കിയത്​. ഏപ്രില്‍ 18 മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെയാണ്​ ലോക്​ഡൗണ്‍. ഞായറാഴ്​ചത്തെ കൂടിച്ചേരലുകള്‍ അഞ്ചുപേരില്‍ മാത്രമായി ചുരുക്കണം.പൊതുജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്​. അവശ്യവസ്​തുക്കളുടെയും സേവനങ്ങളുടെയും കടകളും സ്​ഥാനപങ്ങള്‍ക്കും രാത്രി ഏഴുവരെ പ്രവര്‍ത്തിക്കാം. മറ്റു സ്​ഥാപനങ്ങളും ബീച്ച്‌​, പാര്‍ക്ക്​, വിനോദ കേന്ദ്രങ്ങള്‍ എന്നിവ തുറന്ന്​ പ്രവര്‍ത്തിക്കാന്‍ പാടില്ല.അതേസമയം പൊതു ഗതാഗത സംവിധാനം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും ഉത്തരവില്‍ വ്യക്​തമാക്കി.

മേല്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമത്തി​ന്‍റെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡി​ന്‍റെ 188ാം വകുപ്പ്​ പ്രകാരവും മറ്റു ചട്ടങ്ങളും ഉള്‍പ്പെടുത്തി നിയമനടപടി സ്വീകരിക്കും.

 

Related Articles

Back to top button