IndiaLatest

കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഇങ്ങനെ; എയിംസ് ഡയറക്ടര്‍

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍ വെളിപ്പെടുത്തി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. പ്രധാനമായും രണ്ട് കാരണങ്ങളാണ് രോഗവ്യാപനം രൂക്ഷമായതിന് പിന്നിലെന്നും അതിതീവ്ര രോഗ വ്യാപനം രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനങ്ങളെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി യെന്നും അദ്ദേഹം പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസത്തോടെ രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചു. ഇതിനോടൊപ്പം കോവിഡ് കേസുകള്‍ കുറയുകയും ചെയ്തു. വാക്‌സിന്‍ എത്തുകയും രോഗ്യവ്യാപനം കുറയുകയും ചെയ്തതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം കാട്ടി. പിന്നീട് കോവിഡ് വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും രോഗ വ്യാപനം അതിവേഗത്തിലാകുകയും ചെയ്തുവെന്ന് രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി.രോഗവ്യാപനം ആരോഗ്യ രംഗത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തകയാണെന്ന് എയിംസ് ഡയറക്ടര്‍ പറഞ്ഞു. മെഡിക്കല്‍ ഓക്‌സിജനും വാക്‌സിന്‍ ഡോസുകളും ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രത്തെ സമീപിച്ചത് ഇതിന് തെളിവാണ്.ഈ സാഹചര്യത്തില്‍ ആശുപത്രി കിടക്കകളുടെ എണ്ണവും മറ്റ് സൗകര്യങ്ങളും ഉടന്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുകൊണ്ടുവരേണ്ടതും അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button