IndiaKeralaLatest

മലപ്പുറത്ത് വളര്‍ത്തു നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടിവലിച്ചു

“Manju”

മലപ്പുറം: എടക്കരയിലാണ് സംഭവം. എടക്കര സ്വദേശി സേവ്യറാണ് വളര്‍ത്തു നായയെ സ്‌കൂട്ടറില്‍ കെട്ടിവലിച്ചത്.
നാട്ടുകാര്‍ സ്‌കൂട്ടര്‍ തടഞ്ഞതോടെ നായയെ മോചിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
നാട്ടുകാര്‍ ഇടപെട്ട് രംഗം വഷളായതോടെ സ്‌കൂട്ടറില്‍ നിന്നും ഒരാള്‍ ഇറങ്ങി നായയെ സ്‌കൂട്ടറില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു.
നായയെ കെട്ടിവലിക്കുന്നത് കണ്ട നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സേവ്യര്‍ തട്ടിക്കയറുകയായിരുന്നു.
പൊതുപ്രവര്‍ത്തകനായ ഉമ്മര്‍ വളപ്പിലിന്റെ നേതൃത്വത്തിലാണ് നായയെ മോചിപ്പിച്ചത്.
പെരുങ്കുളം മുതല്‍ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്.
ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം തുടങ്ങി. എറണാകുളത്തും സമാന സംഭവം നടന്നിരുന്നു.

Related Articles

Back to top button