InternationalLatest

ഫിലിപ് രാജകുമാരന് വിട നല്‍കി ബ്രിട്ടന്‍

“Manju”

ലണ്ടന്‍: ഏപ്രില്‍ ഒമ്പതിന് അന്തരിച്ച ഫിലിപ് രാജകുമാരന് വിട നല്‍കി ബ്രിട്ടന്‍. 99-ാം വയസിലാണ് ഫിലിപ് രാജകുമാരന്റെ മരണം. വിന്‍സര്‍ കാസിലിലെ സെന്റ് ജോര്‍ജ്‌സ് ചാപ്പലില്‍ നടന്ന സംസ്‌കാരച്ചടങ്ങുകള്‍ക്കു മുന്നോടിയായി രാജ്യം ഒരു നിമിഷം എഡിന്‍ബറ പ്രഭുവിന് വേണ്ടി മൗനമാചരിച്ചു. കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെയും വിന്‍സര്‍ ഡീന്‍ ആയ ഡേവിഡ് കോണറുടെയും കാര്‍മികത്വത്തില്‍ പ്രാര്‍ഥനകളോടെ ഒരു മണിക്കൂറിനുള്ളില്‍ തന്നെ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഭര്‍ത്താവിന്റെ സംസ്‌കാരച്ചടങ്ങിലും പ്രാര്‍ഥനകളിലും തനിച്ചാണ് എലിസബത്ത് രാജ്ഞി പങ്കുകൊണ്ടത്. രാജകുടുംബാംഗങ്ങളെല്ലാം സന്നിഹിതരായിരുന്നെങ്കിലും അവരില്‍ നിന്ന് അകലം പാലിച്ച്‌, കറുത്ത വേഷവും മുഖാവരണവുമണിഞ്ഞ് രാജ്ഞി ചാപ്പലില്‍ ഒറ്റയ്ക്കിരുന്ന് പ്രാര്‍ഥനകളില്‍ പങ്കെടുത്തു. കുടുംബ കല്ലറയിലേക്കു ഫിലിപ് രാജകുമാരന്റെ ഭൗതികശരീരമടക്കം ചെയ്ത പെട്ടി താഴ്ത്തിയതിനുശേഷമാണ് രാജ്ഞി ചാപ്പലില്‍നിന്നു പുറത്തിറങ്ങിയത്. മറ്റു രാജകുടുംബാംഗങ്ങളും അവരെ അനുഗമിച്ചു. സംസ്‌കാരച്ചടങ്ങില്‍ മകന്‍ ചാള്‍സ് രാജകുമാരന്‍ അടക്കം മുപ്പതോളം രാജകുടുംബാംഗങ്ങളാണ് പങ്കെടുത്തത്. കൊച്ചുമക്കളായ വില്യമും ഹാരിയും സന്നിഹിതരായിരുന്നു.

Related Articles

Back to top button