KeralaLatest

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പരിഗണന നല്‍കി തൃശ്ശൂര്‍പൂരം

“Manju”

തൃശൂര്‍: പൂരത്തിന്‍റെ ആഘോഷങ്ങള്‍ക്ക് മാറ്റു കുറയ്ക്കില്ലെന്നും എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ക്കു തന്നെ പ്രഥമ പരിഗണന നല്‍കണമെന്നുമുള്ള സര്‍ക്കാര്‍ നിബന്ധന പാലിച്ച്‌ പൂരം നടത്താന്‍ ജില്ലാ ഭരണകൂടം. പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വം ഭാരവാഹികളുമായും മറ്റ് ഉന്നത തല വകുപ്പുമേധാവികളുമായും കലക്ടര്‍ എസ്. ഷാനവാസ് നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം.

ഇതിന്‍റെ ഭാഗമായി പ്രധാന ആഘോഷ ചടങ്ങുകള്‍ നടക്കുന്ന ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ കെട്ടി ആളുകളെ നിയന്ത്രിക്കും. പൂരത്തിനെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ഇത് പരിശോധിക്കുന്നതിനായി ജില്ലാ പൊലീസ് വിഭാഗം, ആരോഗ്യ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പൂരപ്പറമ്പില്‍ വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കും.പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പാപ്പാന്‍മാര്‍ക്ക് രണ്ട് ഡോസ് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കും. പാപ്പാന് കോവിഡ് പോസിറ്റീവായാല്‍ ആനയെ എഴുന്നള്ളിപ്പില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നും കലക്ടര്‍ ഇരുദേവസ്വത്തെയും അറിയിച്ചു. എന്നാല്‍ ഈ തീരുമാനം പുന: പരിശോധിക്കണമെന്ന് ഇരു ദേവസ്വങ്ങളും യോഗത്തില്‍ ഉന്നയിച്ചപ്പോള്‍ ദേവസ്വങ്ങളുടെ ഈ താത്പര്യം തിങ്കളാഴ്ച നടക്കുന്ന ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ അറിയിക്കാമെന്നും കലക്ടര്‍ ദേവസ്വം ഭാരവാഹികളോട് വ്യക്തമാക്കി.

Related Articles

Back to top button