KeralaLatestThrissur

തൃശൂര്‍ പൂരത്തിന് കാണികളെ ഒഴിവാക്കിയേക്കും

“Manju”

തൃശൂര്‍: പൂരത്തില്‍ കാണികളെ ഒഴിവാക്കിയേക്കും. കാണികളെ തീര്‍ത്തും ഒഴിവാക്കി ചുരുക്കം ചില സംഘാടകരും ചടങ്ങ് നടത്തുന്ന ദേവസ്വം ജീവനക്കാരും നടത്തിപ്പുകാരും ആനക്കാരും മേളക്കാരും മാത്രം പങ്കെടുത്ത് പൂരത്തിന്‍റെ ചടങ്ങുകള്‍ നടത്താനാണ് ആലോചന.

ദൃശ്യ, നവ മാധ്യമങ്ങളിലൂടെ തല്‍സമയം ദേശക്കാര്‍ക്ക് പൂരം കാണാന്‍ സംവിധാനം ഒരുക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദേവസ്വം പ്രതിനിധികളുമായി സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ നടത്തുകയാണ് ഇപ്പോള്‍. ഇക്കാര്യത്തില്‍ വൈകിട്ട് ചീഫ് സെക്രട്ടറിയുമായി ദേവസ്വം പ്രതിനിധികള്‍ നടത്തുന്ന ചര്‍ച്ച നിര്‍ണായകമാകും.

പൂരത്തിനുള്ള പാസ് വിതരണം നീട്ടി വച്ചിരിക്കുകയാണ്. നിയന്ത്രണങ്ങളില്‍ ധാരണയാകാത്തതാണ് പാസ് വിതരണം വൈകാന്‍ കാരണം. ഇന്ന് രാവിലെ 10 മണിമുതല്‍ പാസ്സ് വിതരണം ആരംഭിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഇന്ന് വൈകിട്ട് നാല് മണിക്കാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ദേവസ്വങ്ങളുമായി പൂരം നടത്തിപ്പ് എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ നിര്‍ണായകമായ യോഗം നടക്കുന്നത്. ഈ യോഗത്തില്‍ ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനമുണ്ടാകും. പൂരം കാണികളെ ഒഴിവാക്കി നടത്താന്‍ തീരുമാനിച്ചാല്‍ അത് ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും വലിയ ആശ്വാസമാകും.

Related Articles

Back to top button