KeralaLatest

തൃശൂര്‍ പൂരം: പ്രവേശന പാസ് വിതരണം നീട്ടി

“Manju”

 

തൃശൂര്‍: പൂരം നിയന്ത്രണങ്ങളില്‍ ധാരണയാകാത്ത സാഹചര്യത്തില്‍ പ്രവേശന പാസ് വിതരണം നീട്ടി. വൈകീട്ട് നാലു മണിക്ക് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തിന് ശേഷം പാസ് വിതരണം ആരംഭിക്കാനാണ് പുതിയ തീരുമാനം.
തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ശുപാര്‍ശ സമര്‍പ്പിക്കുന്നതിനായി ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍ ചെയര്‍മാനായുള്ള മെഡിക്കല്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം അഡീഷണല്‍ പ്രഫസര്‍ ഡോ. രവീന്ദ്രന്‍, കമ്മ്യൂണിറ്റി മെഡിസിന്‍ അഡീഷണല്‍ പ്രഫസര്‍ ഡോ. ബിനു അറീക്കല്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. വിദഗ്ധ സമിതി 19ന് തന്നെ ശുപാര്‍ശ സമര്‍പ്പിക്കും.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വൈകിട്ട് നടക്കുന്ന യോഗം ഈ ശുപാര്‍ശകള്‍ പരിശോധിച്ച്‌ തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കും. ഇതിനു ശേഷമേ പ്രവേശന പാസ് വിതരണം നടത്തുകയുള്ളു. പൂരത്തിനുള്ള പ്രവേശന പാസ് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്നും തിങ്കളാഴ്ച 10 മണി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നാണ് ഇന്നലെ അറിയിച്ചിരുന്നത്.

Related Articles

Back to top button