KeralaLatestThiruvananthapuram

ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് : ഹൃദയശസ്ത്രക്രിയ വിഭാഗം അടച്ചു

“Manju”

തിരുവനന്തപുരം: രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ശ്രീ ചിത്രാ മെഡിക്കല്‍ സെന്ററിലെ ഹൃദയശസ്ത്രക്രിയ നിലച്ചു. ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ഏഴ് രോഗികള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നാണ് ഹൃദയ ശസ്ത്രക്രിയ വിഭാഗം അടച്ചത്. ന്യൂറോസര്‍ജറി വിഭാഗത്തിലും അടിയന്തരപ്രാധാന്യമുള്ള ശസ്ത്രക്രിയകള്‍ മാത്രമാവും നടത്തുക. രോഗികളെയും ജീവനക്കാരെയും കൂടുതല്‍ പരിശോധനകള്‍ക്കും വിധേയരാക്കും.

അതേസമയം സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ 18,257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ടുമുന്‍പുള്ള ദിവസം ഇത് 13,835 ആയിരുന്നു. 24 മണിക്കൂറിനകം 4,422 രോഗികളുടെ വര്‍ദ്ധനവാണുണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ സംസ്ഥാന റെക്കാഡാണിത്.

Related Articles

Back to top button