KeralaLatest

ഓക്​സിജന്‍ നല്‍കിയതിന് നന്ദിയറിയിച്ച് ഗോവ ആരോഗ്യ മന്ത്രി

“Manju”

തിരുവനന്തപുരം: കേരളത്തിനും ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കും നന്ദിയര്‍പ്പിച്ച്‌​ ഗോവ ആരോഗ്യ മന്ത്രി വിശ്വജിത്ത്​ റാണെ. 20,000ലിറ്ററോളം ലിക്വിഡ്​ ഓക്​സിജന്‍ നല്‍കി സഹായിച്ചതിനാണ്​ ഗോവ ആരോഗ്യ മന്ത്രി നന്ദിയര്‍പ്പിച്ചത്​.

‘ 20,000 ലിറ്റര്‍ ലിക്വിഡ്​ ഓക്​സിജന്‍ നല്‍കി ഗോവയെ സഹായിച്ചതിന്​ കേരള ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ക്ക്​ ഞാന്‍ നന്ദിയര്‍പ്പിക്കുന്നു. കോവിഡിനെതിരായ പോരാട്ടത്തിന്​ നല്‍കിയ സംഭാവനക്ക്​ ഗോവയിലെ ജനങ്ങള്‍ നിങ്ങളോട്​ കടപ്പെട്ടിരിക്കും’ എന്നാണ് വിശ്വജിത്​ റാണെ ട്വീറ്റ്​ ചെയ്​തു.

Related Articles

Back to top button