KeralaLatest

കോ​വി​ഡ് വ്യാ​പ​നം: കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ അ​ട​ച്ചു

“Manju”

കോ​ട്ട​യം: ജീ​വ​ന​ക്കാ​ര്‍​ക്കി​ട​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. സ്റ്റേ​ഷ​നി​ലെ 38 ജീ​വ​ന​ക്കാ​ര്‍ നി​ല​വി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​ണ്.

45 ജീ​വ​ന​ക്കാ​രാ​ണ് സ്റ്റേ​ഷ​നി​ലു​ള്ള​ത്. ശേ​ഷി​ക്കു​ന്ന​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​വ​രി​ല്‍ ചി​ല​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ട്. സ്റ്റേ​ഷ​ന്‍ അ​ട​ച്ച​തോ​ടെ താ​ത്കാ​ലി​ക​മാ​യി പ​ക​രം സം​വി​ധാ​നം ഒ​രു​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

രോ​ഗം പി​ടി​പെ​ട്ട​വ​രി​ല്‍ പ​ല​രും ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രും മു​ന്‍​പ് കോ​വി​ഡ് വ​ന്നു​പോ​യ​വ​രു​മാ​ണ്. ഇ​ത്ര​വ​ലി​യ തോ​തി​ല്‍ സ്റ്റേ​ഷ​നി​ല്‍ എ​ങ്ങ​നെ രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യി എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ​ല​ര്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തോ​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​ത്.

Related Articles

Back to top button