InternationalLatest

‘ഡ്രൈവറില്ലാ കാര്‍’ മരത്തില്‍ ഇടിച്ചുകയറി :യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

“Manju”

ന്യൂയോര്‍ക്​: ഡ്രൈവറില്ലാതെയും ഓടിക്കാമെന്ന്​ ടെസ്​ല ഉറപ്പുനല്‍കിയ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ചുകയറി തീപിടിച്ച്‌​ യാ​ത്രക്കാരായ രണ്ടു പേര്‍ വെന്തു മരിച്ചു. യുഎസ് നഗരമായ വടക്കന്‍ ഹൂസ്റ്റണില്‍ കഴിഞ്ഞ ദിവസമാണ്​ ​ ദുരന്തം സംഭവിച്ചത്. അതിവേഗത്തില്‍ കുതിച്ച്‌ പാഞ്ഞ 2019 മോഡല്‍ എസ്​ ഇലക്​ട്രിക്​ കാര്‍ നിയന്ത്രണം നഷ്​ടപ്പെട്ട്​ മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു. തീ പടര്‍ന്ന്​ പൂര്‍ണമായും കത്തിയ കാറിലെ രണ്ടു യാത്രക്കാരും​ മരണത്തിന്​ കീഴടങ്ങി​. നാലു മണിക്കൂറെടുത്താണ്​ അഗ്​നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത് . അതിനിടെ യാത്രക്കാര്‍ തിരിച്ചറിയാനാകാത്ത വിധം വെന്തുമരിച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തില്‍ കാര്‍ ആരും ഓടിച്ചിരുന്നില്ലെന്നും ഡ്രൈവര്‍ അസിസ്റ്റന്‍സ്​ സംവിധാനം ഉപയോഗിച്ച്‌​ സഞ്ചരിക്കുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു. മുന്നിലും പിന്നിലുമായി ഇരുന്ന യാത്രക്കാരാണ് അപകടത്തില്‍ ​ തത്​ക്ഷണം മരിച്ചത്​. അമിത വേഗത്തില്‍ സഞ്ചരിച്ച കാര്‍ വളവു തിരിയാന്‍ ‘മറന്നതാണ്​’ അപകടത്തിന് കാരണമെന്നാണ് അനുമാനം . തിരിഞ്ഞുപോകുന്നതിന്​ പകരം നേരെ മരത്തില്‍ ചെന്ന് ഇടിക്കുകയായിരുന്നു.

അതെ സമയം ഡ്രൈവറില്ലാതെയും സഞ്ചരിക്കുമെന്ന്​ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും സ്റ്റിയറിങ്​ തിരിച്ച്‌​ ഒരാള്‍ വേണമെന്നാണ്​ ടെസ്​ല കമ്ബനി വെബ്​സൈറ്റില്‍ പറയുന്നത്​. എന്നാല്‍, ഓണ്‍ലൈനില്‍ കാണുന്ന വിഡിയോകളില്‍ പലതിലും ഡ്രൈവര്‍മാരില്ലാതെയാണ്​ കാറുകള്‍ നിരത്തില്‍ കുതിച്ചുപായുന്നത്​. ഇതുകണ്ട്​ ആവേശം കയറി യാത്ര ചെയ്​തവരാകാം അപകടത്തില്‍ മരിച്ചതെന്നാണ് പൊലീസ്​ നിഗമനം.
അടുത്ത കാലത്തായി ടെസ്​ല കാറുകള്‍ വരുത്തിയ 27 അപകടങ്ങളുടെ കാരണങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന്​ പൊലീസ്​ വെളിപ്പെടുത്തി. ഓ​ട്ടോപൈലറ്റ്​ സംവിധാനം കാറുകളില്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ആവശ്യമായ അധിക സുരക്ഷ ഉറപ്പാക്കാത്തത്​ അപകട നിരക്ക്​ വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു .

Related Articles

Back to top button