IndiaKeralaLatest

പമ്പ നദിയില്‍ അജ്ഞാത മൃതദേഹം

“Manju”

പമ്പാനദിയിൽ അജ്ഞാത മൃതദേഹം; ഫയർഫോഴ്സ് തിരച്ചിൽ നടത്തി | Unidentified body  found in Pamp river; Firefighters conducted search | Madhyamam
റാന്നി: പമ്പ നദിയില്‍ ഇടക്കുളം ചൊവ്വൂര്‍ കടവില്‍ അജ്ഞാത മൃതദേഹം കണ്ടതായി നാട്ടുകാര്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ നടത്തി പൊലീസും ഫയര്‍ഫോഴ്‌സും. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയെങ്കിലും മൃതദേഹം കരക്കെടുക്കാനായില്ല. വടശ്ശേരിക്കര ഭാഗത്തുനിന്ന് കമിഴ്ന്ന നിലയിലായിരുന്നു ഒഴുകിവന്ന പുരുഷന്റെതെന്ന് സംശയിക്കുന്ന മൃതദേഹം. എന്നാല്‍ ഇടക്കുളം പള്ളിയോട കടവില്‍ പിന്നീട് കാണാതായി.

അഗ്നിശമന സേനയുടെ റാന്നി യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗ്‌നിശമന സേനാംഗങ്ങള്‍ മൃതദേഹം കണ്ടെങ്കിലും എന്‍ജിന്‍ തകരാറുകാരണം ബോട്ട് സ്റ്റാര്‍ടാക്കാന്‍ വൈകിയതാണ് മൃതദേഹം കരക്കെടുക്കുന്നതിന് തടസമായത്. റാന്നി പൊലീസ് നിരീക്ഷണം ശക്തമാക്കി.

Related Articles

Back to top button