KeralaLatest

കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച്‌ വി.എസ് അച്യുതാനന്ദന്‍

“Manju”

തിരുവനന്തപുരം: രണ്ടാം ഘട്ട കോവിഡ് വാക്‌സിന്‍ സ്വീകരിച്ച്‌ വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. മകന്‍ അരുണ്‍ കുമാറും വി.എസിനൊപ്പം ഉണ്ടായിരുന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ച്‌ ഈ ഘട്ടവും നമുക്ക് അതിജീവിക്കാമെന്ന് വാക്‌സിന്‍ സ്വീകരിച്ച ശേഷം വി.എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ഫെയ്‌സ്ബുക്കിലായിരുന്നു വി.എസിന്റെ പ്രതികരണം. മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണ്. കരുതലും അച്ചടക്കവും അനിവാര്യമാണെന്നും വി.എസ് പറഞ്ഞു.

മാര്‍ച്ച്‌ ആറിനാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നും വി.എസ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചതോടെ വി.എസിന്റെ വാക്‌സിനേഷന്‍ പൂര്‍ത്തിയായി. കൊവിഷീല്‍ഡ് വാക്‌സിനാണ് വി.എസിന് നല്‍കിയത്.

Related Articles

Back to top button