IndiaLatest

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

“Manju”

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. നിലവിലെ കോവിഡ് വൈറസ് സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന് അടുത്തയാഴ്ച ഇന്ത്യയിലേക്ക് പോകാന്‍ കഴിയില്ലെന്ന് യുകെ സര്‍ക്കാര്‍ അറിയിച്ചു. പകരം, പ്രധാനമന്ത്രി മോദിയും ജോണ്‍സണും ഈ മാസം അവസാനം ഫോണിലൂടെ സംസാരിക്കുകയും ഭാവി പങ്കാളിത്തത്തിനുള്ള തങ്ങളുടെ അഭിലാഷ പദ്ധതികള്‍ അംഗീകരിക്കുകയും ചെയ്യുമെന്നും യുകെ, ഇന്ത്യ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഏപ്രില്‍ 26 മുതല്‍ അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായിരുന്നു ബോറിസ് ജോണ്‍സണ്‍ പദ്ധതിയിട്ടിരുന്നത്. ഇത് രണ്ടാം തവണയാണ് ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കേണ്ടി വരുന്നത്. നേരത്തെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി ഇന്ത്യ ബോറിസ് ജോണ്‍സനെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശനം നീട്ടിവെയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും മാറ്റിവെയ്‌ക്കേണ്ടി വന്നത്.

Related Articles

Back to top button