സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്

സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്

സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്

“Manju”

തിരുവനന്തപുരം: കൊറോണ വ്യാപന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്തത്തില്‍ ഇന്ന് വൈകിട്ട് യോഗ ചേരും.
കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളിലെ തിരക്ക് കുറക്കാന്‍ കര്‍ശന നടപടി വേണമെന്ന് പോലീസ്. ഇതിനുള്ള നടപടികള്‍ ഉള്‍പ്പടെയുള്ള നിര്‍ദേശങ്ങള്‍ പോലീസ് ചീഫ് സെക്രട്ടറിക്ക് മുന്‍പാകെ വെച്ചു. ഇന്ന് ചേരുന്ന ഉന്നത തല യോഗം ഇത് ചര്‍ച്ചചെയ്യും.
കൊറോണ വ്യാപനം കുറക്കാന്‍ രാത്രി കര്‍ഫ്യൂ ഏര്‍പെടുത്തണമെന്നതാണ് നിര്‍ദേശം. സര്‍ക്കാര്‍ ഓഫീസുകളില്‍ വര്‍ക്ക് ഫ്രം ഹോം ആക്കാനും നിര്‍ദേശമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെയും ഇതിനായി പ്രോത്സാഹിപ്പിക്കണം.

Related post