ഫേഷ്യല്‍ ട്രീറ്റ്‌മെന്റിന് പോയി  നീര് വച്ച മുഖവുമായി നടി

ഫേഷ്യല്‍ ട്രീറ്റ്‌മെന്റിന് പോയി നീര് വച്ച മുഖവുമായി നടി

“Manju”

ഫേഷ്യല്‍ ട്രീറ്റ്‌മെന്റിന് പോയ തന്നെ നിര്‍ബന്ധിച്ച്‌ ത്വക്ക് ചികിത്സ നടത്തിഎന്നും, അതിലെ പിഴവ് മൂലം മുഖം നീരുവച്ചു എന്ന ആരോപണവുമായി തമിഴ് നടി റെയ്‌സ വില്‍സണ്‍. ചികിത്സിച്ച ക്ലിനിക്കിന്റെയും, ഡോക്ടറുടെയും പേരും അടക്കം വെളിപ്പെടുത്തിയാണ് നടി രംഗത്ത് എത്തിയത്. ഇടത് കണ്ണിന് താഴെയായി നീലനിറത്തില്‍ തടിച്ചിരിക്കുന്ന ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. ഫേഷ്യല്‍ ട്രീറ്റ്‌മെന്റിനാണ് പോയത്, എന്നെ നിര്‍ബന്ധിച്ച്‌ ഒരു ചികിത്സയക്ക് വിധേയയാക്കി. അന്തിമഫലം ഇതാണ്. ഡോക്ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചെങ്കിലും അവര്‍ സമ്മതിക്കുന്നില്ല. ഡോക്ടര്‍ ടൗണിന് പുറത്ത് പോയിരിക്കുകയാണെന്നാണ് ജോലിക്കാര്‍ പറയുന്നത്-നടി സാമൂഹ്യമാധ്യമങ്ങളില്‍ കുറിക്കുന്നു.തമിഴ് ബിഗ് ബോസ് ആദ്യ സീസണ്‍ മത്സരാര്‍ത്ഥിയായാണ് റെയ്‌സ.

Related post