ഭീമ ജ്വല്ലറി കവര്‍ച്ച പ്രതിയെ തിരിച്ചറിഞ്ഞു

ഭീമ ജ്വല്ലറി കവര്‍ച്ച പ്രതിയെ തിരിച്ചറിഞ്ഞു

“Manju”

തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. അന്തര്‍ സംസ്ഥാന മോഷ്ടാവ് ബിഹാര്‍ സ്വദേശി ഇര്‍ഫാനാണ് കവര്‍ച്ച നടത്തിയതെന്ന് വ്യക്തമായി. റോബിന്‍ഹുഡ് എന്ന പേരിലാണ് ബിഹാറില്‍ പ്രതി അറിയപ്പെടുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ആന്ധ്രാ പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അഞ്ചുദിവസം മുമ്പ് പുലര്‍ച്ചെ ഭീമ ജ്വല്ലറി ഉടമയായ ഡോ ബി ഗോവിന്ദന്റെ കവടിയാറിലുള്ള വീട്ടില്‍ ആയിരുന്നു മോഷണം. മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും മോഷണം പോയി. ഇത് കൂടാതെ 60000 രൂപയും മോഷണം പോയി.

Related post