കൊവിഡ് വാക്‌സിനേഷന് വരുന്നവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം

കൊവിഡ് വാക്‌സിനേഷന് വരുന്നവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം

“Manju”

 

തൃശൂര്‍: കൊവിഡ് 19 വാക്‌സിനേഷനു വേണ്ടി ടൗണ്‍ ഹാളില്‍ വരുന്നവര്‍ക്ക് ഇനി മുതല്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്ത് സമയം ലഭിച്ചതിന് ശേഷം മാത്രമെ വാക്‌സിന്‍ എടുക്കുവാന്‍ സാധിക്കുകയുള്ളൂ. നാളെ മുതല്‍ ഒരു ദിവസം 500 പേര്‍ക്ക് മാത്രമായിരിക്കും വാക്‌സിനേഷന്‍. കൊവിഡ് 19 ന്റെ അതിതീവ്ര വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, വാക്‌സിനേഷന്‍ കേന്ദ്രത്തിലെ ക്രമാതീതമായ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് 500 പേര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നത. കൂടാതെ കണ്‍ണ്ടെയ്ന്‍മെന്റ് സോണിലുള്ളവരും രോഗ ലക്ഷണങ്ങള്‍ ഉള്ളവരും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ യാതൊരു കാരണവശാലും പോകാന്‍ പാടുള്ളതല്ലായെന്നും ഡിഎംഒ അറിയിച്ചു.

Related post