IndiaLatest

ഏറ്റുവാങ്ങാനാളില്ലാത്ത കോവിഡ്​ മൃതദേഹങ്ങള്‍ക്ക്​ അന്ത്യയാത്രയൊരുക്കാന്‍ ദേവിശ്രീ

“Manju”

16 വയസ്സേയുള്ളു ദേവിശ്രീക്ക്​. തന്‍റെ പ്രായത്തിലുള്ള കുട്ടികള്‍ കോവിഡ്​ കാലത്ത്​ വീട്ടകങ്ങളില്‍ പഠനവും വിനോദവുമായി കഴിയുമ്പോള്‍, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുകയാണ്​ ദേവിശ്രീ. കോവിഡ്​ ബാധിച്ച്‌​ മരിച്ചതില്‍ ഏറ്റുവാങ്ങാന്‍ ആളില്ലാത്ത മൃതദേഹങ്ങള്‍ ഏറ്റെടുത്ത്​ മറവുചെയ്യുന്ന സന്നദ്ധ സംഘടനയിലെ പ്രവര്‍ത്തകയാണ്​ ദേവിശ്രീ. തെലങ്കാനയിലെ ഖമ്മാമില്‍ പ്രവര്‍ത്തിക്കുന്ന അന്നം സേവ ഫൗ​ണ്ടേഷനാണ്​ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത കോവിഡ്​ മൃതദേഹങ്ങള്‍ക്ക്​ അര്‍ഹതപ്പെട്ട യാത്രാമൊഴി നല്‍കുന്നത്​. അന്നം സേവ ഫൗ​ണ്ടേഷന്‍റെ വനിതാ പ്രവര്‍ത്തകരാണ്​ ഈ പുണ്യകര്‍മത്തില്‍ അണിനിരക്കുന്നത്​. ഏറ്റെടുക്കാന്‍ ആളില്ലാത്ത കോവിഡ്​ മൃതദേഹങ്ങള്‍ എവിടെയെങ്കിലും ഉപേക്ഷിക്കപ്പെടുകയല്ല ചെയ്യുന്നതെന്ന്​ ഇവര്‍ ഉറപ്പാക്കുന്നു. റെയില്‍വേ ട്രാക്കുകളില്‍ നിന്ന്​ ലഭിക്കുന്ന, ആരും ഏറ്റെടുക്കാത്ത മൃതദേഹങ്ങള്‍ സംസ്​കരിക്കുന്ന പ്രവൃത്തിയിലാണ്​ ഇവര്‍ ആദ്യം ഏര്‍പ്പെട്ടിരുന്നത്​. ഇപ്പോള്‍, മഹാമാരിയുടെ കാലത്ത്​ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ ശവസംസ്​കാരത്തിന്‍റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. പൊലീസ്​ ആണ്​ ഏറ്റെടുക്കാന്‍ ആരുമില്ലാത്ത മൃതദേഹങ്ങളെ കുറിച്ച്‌​ ഇവരെ അറിയിക്കുന്നത്​.

Related Articles

Back to top button