IndiaLatest

കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50 % പേര്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരേസമയം 50 % ജീവനക്കാര്‍ മാത്രമേ പാടുള്ളു എന്ന് ഉത്തരവ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി പേര്‍സണല്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വഴി ജോലി ചെയ്യണം. എന്നാല്‍ ഡെപ്യൂട്ടി സെക്രെട്ടറിമാരും അതിന് മുകളിലുള്ളവരും നിര്‍ബന്ധമായും ഹാജരാകണം. ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും ഓഫീസില്‍ ഹാജരാകേണ്ട. ഇവര്‍ക്ക് വീട്ടിലിരുന്നു ജോലി ചെയ്യാം.

Related Articles

Back to top button