Latest

കോവിഡ് വ്യാപനം; ഏപ്രില്‍ 30 വരെ വിവാഹ ചടങ്ങുകള്‍ക്ക് വിലക്ക്

“Manju”

ഇന്‍ഡോര്‍: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍ കടുത്ത നിയന്ത്രണങ്ങളുമായി ഇന്‍ഡോര്‍ ഭരണകൂടം. ഏപ്രില്‍ 30 വരെ വിവാഹ ചടങ്ങളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്‍ഡോര്‍ ജില്ലാ ഭരണകൂടം. നഗരത്തിലെ പുതിയ കോവിഡ് 19 അണുബാധകള്‍ കുറയ്ക്കുന്നതിന് ഈ നിയന്ത്രണം സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

കോവിഡ് -19 പകരാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് ഇന്‍ഡോര്‍ ജില്ലാ മജിസ്ട്രേറ്റ് മനീഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. വിവാഹങ്ങള്‍ മാറ്റിവച്ച്‌ ഏപ്രില്‍ 30 വരെ വീട്ടില്‍ തന്നെ തുടരാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാലാണ് ഇങ്ങനെയൊരു നീക്കമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2.73 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിന് ഷേമുള്ള ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. അടുത്ത മാസം ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിനെടുക്കാം.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉന്നത ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കോവിഡ് മുന്നണി പോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമാണ് നിലവില്‍ രാജ്യത്ത് വാക്സിന്‍ നല്‍കി കൊണ്ടിരിക്കുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം. ചുരുങ്ങിയ സമയത്തിനുള്ളില്‍ പരമാവധി ഇന്ത്യക്കാര്‍ക്ക് വാക്സിന്‍ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഒരു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ കഠിനമായി പരിശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

Related Articles

Check Also
Close
Back to top button