KeralaLatest

ബറോസിന്റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച്‌ മോഹന്‍ലാല്‍

“Manju”

എറണാകുളം ;നടന്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ഷെഡ്യൂള്‍ ആരംഭിച്ചു. മോഹന്‍ലാല്‍ തന്നെയാണ് ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍, സന്തോഷ് ശിവന്‍ എന്നിവരെയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ കാണാം. കൊവിഡ് പ്രതിസന്ധി മൂലം ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. നവോദയ സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കുന്നത്. ജിജോ പുന്നൂസിന്റെ രചനയിലാണ് മോഹന്‍ലാല്‍ ബറോസ് സംവിധാനം ചെയ്യുന്നത്.

ആശിര്‍വാദ് സിനിമാസ് ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കഥയാണ് ചിത്രത്തിന് ഇതിവൃത്തം. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതമായാണ് മോഹന്‍ലാല്‍ ഇതില്‍ വേഷമിടുന്നത്. വര്‍ഷങ്ങളായി യഥാര്‍ത്ഥ അവകാശിയെ തേടിയിരിക്കുന്ന ബറോസിന് മുന്‍പില്‍ ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തില്‍ പുതിയ വഴിത്തിരിവ് ഉണ്ടാവുന്നത്. നിധി തേടിയെത്തുന്ന കുട്ടിയായി എത്തുന്നത് ഹോളിവുഡ് താരം ഷൈലയാണ്.

Related Articles

Back to top button