InternationalLatest

53 നാവികരുമായി മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായി

“Manju”

ജക്കാര്‍ത്ത: പരീശീലനത്തില്‍ പ​ങ്കെടുക്കാനായി 53 നാവികരുമായി പോയ ഇന്തോനേഷ്യയുടെ കെ.ആര്‍.ഐ നംഗാല 402 അന്തര്‍വാഹിനി കാണാതായി. ബാലിയില്‍നിന്ന്​ 95 കി .മീ അകലെ ആഴക്കടലില്‍ നിന്നാണ് മുങ്ങിക്കപ്പല്‍ അപ്രത്യക്ഷമായത്​.
അവസാനമായി റിപ്പോര്‍ട്ട്​ ചെയ്യേണ്ട സമയത്ത്​ പ്രതികരണമില്ലാതെ വന്നതോടെയാണ്​ ശരിക്കും കപ്പല്‍ മുങ്ങിയതായി ആശങ്ക ഉയര്‍ന്നത്​. ഹൈഡ്രോളിക്​ സര്‍വേ കപ്പല്‍ ഉള്‍പെടെ നിരവധി കപ്പലുകള്‍ ചേര്‍ന്ന്​ സ്​ഥലത്ത്​ പരിശോധന ഊര്‍ജ്ജിതമാക്കിയിട്ടുണ്ട് ​. ഇതിന് പുറമെ അയല്‍ രാജ്യങ്ങളായ ആസ്​ട്രേലിയ, സിംഗപ്പൂര്‍ എന്നിവയുടെ സഹായവും തേടിയിട്ടുണ്ട്​.

സഞ്ചാരത്തിനിടെ നിയന്ത്രണം വിട്ട്​ താഴോട്ടുപതിച്ചതാകാമെന്നാണ്​ കരുതുന്നത്​. വീണ്ടും പൊങ്ങിവരാന്‍ സഹായിക്കേണ്ട അടിയന്തര നടപടികള്‍ പരാജയപ്പെടുകയും ചെയ്​തതാകാം. മുങ്ങിയ ഭാഗത്ത്​ 600- 700 മീറ്റര്‍ താഴ്ചയാണ്​ പ്രതീക്ഷിക്കുന്നത്​. അതെ സമയം 700 മീറ്റര്‍ താഴ്ചയിലെത്തിയാല്‍ ​ കപ്പല്‍ തകരുമെന്നാണ് റിപ്പോര്‍ട്ട്.

താഴോട്ടുപോകാന്‍ അനുമതി നല്‍കിയതായും പിന്നീട്​ ബന്ധം നഷ്​ടപ്പെട്ടതായും ഇന്തോനേഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹെലികോപ്​റ്റര്‍ പരിശോധനയില്‍ പരിസരത്ത്​ എണ്ണച്ചോര്‍ച്ചയും കണ്ടെത്തി. ജര്‍മനിയില്‍ നിര്‍മിച്ച അന്തര്‍വാഹിനി 1981 മുതല്‍ ഇന്തോനേഷ്യ ഉപയോഗിച്ചുവരുന്നുണ്ട്​. മിസൈല്‍ വിക്ഷേപണ പരിശീലനമാണ്​ അവസാനമായി നടത്തിയിരുന്നത്​.

Related Articles

Back to top button