Uncategorized

ജാര്‍ഖണ്ഡില്‍ പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍

“Manju”

ഡല്‍ഹി: പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യ കൊവിഡ്-19 വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. മെയ് ഒന്ന് മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ള മുഴുവന്‍ പേരും വാക്‌സിന്‍ എടുക്കണമെന്ന പുതിയ കേന്ദ്ര നിര്‍ദേശത്തിന് പിന്നാലെയാണ് ഹേമന്ദ് സോറന്റെ പ്രഖ്യാപനം.
ഇതിന് പുറമേ സര്‍ക്കാര്‍ ഒരു ഡോസ് വാക്‌സിന് 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയും നല്‍കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.
നിലവിലെ ജാര്‍ഖണ്ഡില്‍ കൊവിഡ്-19 സാഹചര്യം മോശമാണെന്നും എന്നാല്‍ ജനങ്ങളുടെ സഹകരണത്താല്‍ കൊവിഡിനെ ശക്തമായി ചെറുക്കാന്‍ കഴിയുമെന്നും ഹേമന്ദ് സോറന്‍ അറിയിച്ചു.
കേരളത്തില്‍ മുഴുവന്‍ പേര്‍ക്കും സൗജന്യമായാണ് കൊവിഡ്-19 വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51.93 ലക്ഷം രൂപയാണ് എത്തിയിരിക്കുന്നത്.

Related Articles

Back to top button