IndiaKeralaLatest

അബുദബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു കത്തി: മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു മരണം

“Manju”

അബുദബി: ഇന്നലെ അബുദബി നഗരത്തില്‍ നിന്നും 230 കിലോമീറ്റര്‍ അകലെ ഹലീബില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു. ഇതില്‍ രണ്ട് മലയാളികളും മൂന്ന് ഇന്ത്യക്കാരും ആണ് ഉള്ളത്. കൂട്ടിയിടിച്ച വാഹനങ്ങള്‍ തമ്മില്‍ കത്തിപിടിച്ചാണ് ഇവര്‍ മരിച്ചത്.കാറിന്റെ ഡ്രൈവര്‍ ആയിരുന്ന മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണിപ്പുഴ സ്വദേശി മഠത്തില്‍ ബാപ്പു ഹാജിയുടെ മകന്‍ ഇബ്രാഹിം (55), പാലക്കാട് ചാലിശ്ശേരി സ്വദേശി സീനിയര്‍ കമ്മിഷണിങ് എന്‍ജിനീയര്‍ രാജു ചീരന്‍ സാമുവല്‍ (42) എന്നിവരാണ് മരിച്ച മലയാളികള്‍. ഗുജറാത്ത് സ്വദേശി കമ്മിഷണിങ് എന്‍ജിനീയര്‍ പങ്കിള്‍ പട്ടേല്‍ (26) കൂടാതെ വനിതയടക്കം മരിച്ച മറ്റു രണ്ടു പേരും അബുദബി സ്വദേശികളാണ്.
താമസ സ്ഥലത്ത് നിന്ന് ലീബിലെ ഓയില്‍ ഫീല്‍ഡിലേക്ക് പോകവെ ഇന്നലെ രാവിലെ 8.45നായിരുന്നു അപകടം നടന്നത്. പോക്കറ്റ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കയറിയപ്പോള്‍ അമിത വേഗത്തിലെത്തിയ ലാന്‍ഡ്ക്രൂയിസര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപിടിച്ചു. നാലു പേര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു സ്വദേശി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Back to top button