Latest

രാജ്യത്തെ പ്രതിദിന കോവിഡ് മരണം 5000 ആയി ഉയരുമെന്ന് പഠനം

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5,600 ആയി ഉയരുമെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ പഠനം. ജൂലൈ അവസാനത്തോടെ മരണസംഖ്യ 6,65,000 ആയി ഉയരുമെന്നും ഏപ്രില്‍ 15ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷന്‍ (ഐഎച്ച്‌എംഇ) നടത്തിയ കോവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ മാത്രം മൂന്നുലക്ഷത്തോളം പേര്‍ കോവിഡ് ബാധിച്ച്‌ മരണപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ത്യ നടത്തുന്ന കോവിഡ് പ്രതിരോധ വാക്സിന്‍ യജ്ഞത്തിന് രണ്ടാംതരംഗത്തെ അതിജീവിക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.

Related Articles

Back to top button