IndiaKeralaLatest

ആടിനെ വിറ്റ പണം സംഭാവനയായി നല്‍കിയ സുബൈദ ബീവി

“Manju”

തിരുവനന്തപുരം: പണമില്ലാത്തത് കൊണ്ട് ചിലരെങ്കിലും വാക്‌സിനെടുക്കാതിരിക്കരുതെന്ന് കരുതിയാണ് താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയതെന്ന് ആടിനെ വിറ്റ പണം സംഭാവനയായി നല്‍കിയ സുബൈദ ബീവി.
താനും തന്റെ ഭര്‍ത്താവും ഒരു ഡോസ് വാക്‌സിനെടുത്തെന്നും സുബൈദ ബീവി പറഞ്ഞു. ഇത്തരം ബുദ്ധിമുട്ടുകള്‍ കാണുമ്പോള്‍ നമ്മളാല്‍ ആവുന്നത് ചെയ്യണം എന്ന് തോന്നും അങ്ങനെയാണ് സംഭവന ചെയ്തത്. 5000 രാപകൊണ്ട് കുറച്ച് പേര്‍ക്കെങ്കിലും വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ കഴിഞ്ഞാല്‍ അതൊരു സന്തോഷമാണെന്നും ബീവി പറഞ്ഞു.
അഞ്ച് ആടും നാലു കുട്ടികളുമുണ്ട്. കഴിഞ്ഞ കൊവിഡ് കാലത്തും ആടുകളെ വിറ്റാണ് സംഭാവന നല്‍കിയത്. രണ്ട് കുഞ്ഞുങ്ങളേയും ഒരു വലിയ ആടിനെയുമാണ് ഇത്തവണ കൊടുത്തത്. പതിനാറായിരം രൂപയ്ക്കാണ് ആടുകളെ വിറ്റത്.
നോമ്പുകാലമായതുകൊണ്ട്. നോമ്പുകാര്‍ക്ക് അഞ്ച് കിലോ അരിയുടെ കിറ്റ് കൊടുക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ആടിനെ വിറ്റത്. കുറച്ച് പേര്‍ കിറ്റും 100 രൂപയും വെച്ച് കൊടുത്തു. നോമ്പുകാര്‍ക്കും ഭര്‍ത്താക്കന്മാര്‍ ഇല്ലാത്തവര്‍ക്കുമാണ് കിറ്റ് നല്‍കുന്നത്.
ഇനിയും കുറച്ചു പേര്‍ക്ക് കൂടി കൊടുക്കാനുണ്ട്. അതിനിടെയാണ് രാവിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തെ പറ്റി കേള്‍ക്കുന്നത്. അപ്പോള്‍ അതിലേക്കും കൊടുക്കണം എന്ന് തീരുമാനിച്ചു.
മുഖ്യമന്ത്രി മുഖാന്തരം സംഭാവന നല്‍കുമ്പോള്‍ ഒരു പ്രത്യേക സന്തോഷവും താല്‍പര്യവുമുണ്ടെന്നും ബീവി പറഞ്ഞു. കൊവിഡ് കാലം തൊട്ട് ഇപ്പോ വരെ എല്ലാവര്‍ക്കും സഹായം നല്‍കുന്ന ആളാണ് മുഖ്യമന്ത്രി.
പ്രായമായവര്‍ക്ക് സമവായസമയം വീടുകളില്‍ പെന്‍ഷന്‍ എത്തിക്കുന്നു. അങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് ഒരു പ്രത്യേക സ്‌നേഹവുമുണ്ട്. താന്‍ ഒരു സിപിഐഎം കാരിയല്ലെന്നും സുബൈദ പറഞ്ഞു. കഴിഞ്ഞ തവണ ദുരിതാശ്വാസത്തിലേക്ക് പണം നല്‍കിയതിന് ശേഷമാണ് ഇതിനെ കുറിച്ചെല്ലാം അറിയുന്നത്. കൊല്ലത്ത് മുഖ്യമന്ത്രി വന്നപ്പോള്‍ അവിടെ പോയി കണ്ടിരുന്നുവെന്നും ബീവി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button