KeralaLatest

സിപിഎം കള്ളപ്രചാരണം നടത്തുന്നു; എസ് ഡി പി ഐ

“Manju”

കാസര്‍കോട്: ഹൈകോടതി വിധിയുണ്ടായിട്ട് പോലും വര്‍ഷങ്ങളായി ഗുണ്ടായിസത്തിലൂടെ സി പി എം നേതാവ് അന്യായമായി കൈവശംവെച്ച ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമ ചെന്നപ്പോള്‍ സിപിഎം ഏരിയ സെക്രടറിയുടെ നേതൃത്വത്തില്‍ നടത്തിയ ഗുണ്ടായിസമാണ് സത്യത്തില്‍ കുമ്പളബംബ്രാണയില്‍ നടന്നതെന്ന് എസ് ഡി പി ഐ കുമ്ബള പഞ്ചായത്ത് കമിറ്റി ആരോപിച്ചു. ഇത് മറച്ച്‌ വെക്കാനാണ് എസ് ഡി പി ഐയെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത്. ഇതിന് പാര്‍ടിയുമായി ബന്ധമില്ല. പാര്‍ടിയെ അന്യായമായി വലിച്ചിഴച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും യോഗം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button