IndiaKeralaLatest

ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകം ലോകത്തിന് സമർപ്പിച്ച് സത്താർ ആദൂർ

“Manju”

പാലക്കാട്: ബ്രിട്ടീഷ് ഫ്രീലാൻസ് റൈറ്റർ ബ്രെയിൻ സ്കോട്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ 101 കവികളെ കണ്ടെത്തിയപ്പോൾ അതിൽ ഒന്നാമതായി സ്ഥാനംപിടിച്ചത് വില്യം ഷേക്സ്പിയറാണ്. നാലാമതായി മഹാഭാരതം രചിച്ച വ്യാസമഹർഷി.
എന്നാൽ എട്ടാമത് സ്ഥാനംപിടിച്ചത് ഒരു സെന്റീമീറ്റർ നീളവും വീതിയും 66 ഭാഷകളിലുള്ള വ്യത്യസ്ത കവിതകൾ ഉൾക്കൊള്ളിച്ച് ഗിന്നസ് സത്താർ ആദൂരിന്റെ ‘വൺ ‘ എന്ന കൊച്ചു പുസ്തകമാണ്. നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറുതും ഏറ്റവും കൂടുതൽ ഭാഷകൾ ഉൾക്കൊള്ളുന്നതുമായ ഈ പുസ്തകം 2012-ലാണ് സത്താർ രചിച്ചത്.
മൈക്രോ പുസ്തകങ്ങൾ രചിക്കുന്നതിൽ ഹരം കയറിയ സത്താർ ആദൂർ 2008 ലാണ് ആദ്യത്തെ കുഞ്ഞു പുസ്തകമായ ഒന്നര ഇഞ്ച് വലുപ്പമുള്ള 101 കഥകൾ പുറത്തിറക്കിയത്. തുടർന്ന് ഓരോ വർഷം കഴിയും തോറും പുസ്തകങ്ങൾ ചെറുതായി ചെറുതായി വന്നു. 2012ല്‍ എത്തിയപ്പോൾ അത് ഒരു എഫോർ ഷീറ്റ് കൊണ്ട് 68 പേജുകളുള്ള പത്തു പുസ്തകങ്ങൾ എന്ന തലത്തിലേക്ക് എത്തുകയും ഒരു സെന്റീമീറ്റർ നീളവും 300 മില്ലി ഗ്രാം മാത്രം തൂക്കമുള്ള ’വൺ‘ എന്ന അത്ഭുത കൃതിയായി മാറുകയും ചെയ്തു.
സംസ്കൃതം, തമിഴ്, ബംഗാളി, തെലുങ്ക് തുടങ്ങി ഒമ്പത് ഇന്ത്യൻ ഭാഷകളിലേക്കും ഹിബ്രു, ചൈനീസ്, അറബിക്, ഫ്രഞ്ച് തുടങ്ങി 54 വിദേശഭാഷകളിലേക്കും സ്വന്തം ഹൈക്കൂ രചനകൾ വിവർത്തനം ചെയ്തതാണ് സത്താർ ഒമ്പതു വർഷം മുമ്പ് ഈ കൃതി തയ്യാറാക്കിയത്.
അമേരിക്കയിൽ നിന്നുള്ള റെക്കോർഡ് സെറ്റർ, ബ്രിട്ടനിൽ നിന്നുള്ള റെക്കോർഡ് ഹോൾഡേഴ്സ് റിപ്പബ്ലിക്, ലിംകാ ബുക്ക് ഓഫ് റെക്കോർഡ്, യൂണിക് വേൾഡ് റെക്കോർഡ് മിറാക്കിൾ വേൾഡ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ് തുടങ്ങി പത്തോളം വേൾഡ് റെക്കോർഡുകൾ നേടിയ ഈ പുസ്തകം ഇപ്പോൾ 3137 മിനിയേച്ചർ പുസ്തകങ്ങൾ രചിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ ഗിന്നസ് സത്താറിന്റെ റെക്കോർഡ് ബുക്കുകളുടെ ശേഖരത്തിൽ ഭദ്രമായി ഇരിക്കുകയാണ്.

Related Articles

Back to top button