IndiaKeralaLatest

സത്കാരത്തിന് മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ച് 7പേര്‍ മരിച്ചു

“Manju”

നാഗ്പൂര്‍ :മദ്യവില്‍പന നിരോധിച്ചതോടെ സത്കാരത്തിനിടെ മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ പൊലിഞ്ഞത് ഏഴുപേരുടെ ജീവന്‍. മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രദേശത്ത് മദ്യവില്‍പന നിരോധിച്ചതോടെയാണ് ഒരു സംഘം യുവാക്കള്‍ സാനിറ്റൈസര്‍ വാങ്ങി കുടിച്ചത്. 30 മില്ലി ലിറ്റര്‍ സാനിറ്റൈസര്‍ 250 മില്ലി ലിറ്റര്‍ മദ്യത്തിന്റെ ലഹരി നല്‍കുമെന്ന് യുവാക്കളെ ആരോ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങി വെള്ളിയാഴ്ച രാത്രി പാര്‍ടി നടത്തിയത്. എന്നാല്‍, സാനിറ്റൈസര്‍ കുടിച്ചതിന് പിന്നാലെ ഓരോരുത്തര്‍ക്കായി ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. തുടര്‍ന്ന് ഛര്‍ദിക്കുകയും തളര്‍ന്നുവീഴുകയും ചെയ്തു. ഉടന്‍തന്നെ യുവാക്കളെ വാനി സര്‍കാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഓരോരുത്തരായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവത്തില്‍ മൂന്ന് പേരുടെ പോസ്റ്റുമോര്‍ടം നടത്തിയതായി വാനി പൊലീസ് അറിയിച്ചു. അതേസമയം, ബാക്കി നാലുപേരുടെ മൃതദേഹങ്ങള്‍ അധികൃതരെ അറിയിക്കാതെ ബന്ധുക്കള്‍ സംസ്‌കരിച്ചെന്നും ഇതുസംബന്ധിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു

Related Articles

Back to top button