IndiaLatest

രാജ്യത്ത് 551 ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കാന്‍ പി​എം കെ​യ​ര്‍ ഫ​ണ്ട്

“Manju”

ഡല്‍ഹി : രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ലെ കോവിഡ് രോഗികള്‍ പ്രാണവായു കിട്ടാതെ മരിച്ചു വീഴുന്ന പശ്ചാത്തലത്തില്‍ ഓ​ക്സി​ജ​ന്‍ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ 551 പ്ലാ​ന്റുക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​എം കെ​യ​ര്‍ ഫ​ണ്ടി​ല്‍ നി​ന്ന് പ​ണം അ​നു​വ​ദി​ച്ചു. പ്ലാ​ന്റുക​ള്‍ എ​ത്ര​യും വേ​ഗം പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

ജി​ല്ലാ ത​ല​ത്തി​ല്‍ ഓ​ക്സി​ജ​ന്‍ ല​ഭ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ഈ ​പ്ലാ​ന്‍റു​ക​ള്‍ സ​ഹാ​യ​ക​മാ​കു​മെ​ന്ന് പ്രധാനമന്ത്രിയുടെ ഓ​ഫീ​സ് അറിയിച്ചു. അതെ സമയം 2021 തുടക്കത്തില്‍ 162 പി​എ​സ്‌എ ഓ​ക്സി​ജ​ന്‍ പ്ലാ​ന്റുക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി പി​എം കെ​യ​ര്‍ ഫ​ണ്ടി​ല്‍ നി​ന്നും 201.58 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. പൊ​തു​ജ​നാ​രോ​ഗ്യ വ്യ​വ​സ്ഥ​യെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​നും ആ​ശു​പ​ത്രി​ക​ളി​ല്‍ ഓ​ക്സി​ജ​ന്‍ ഉ​ത്പാ​ദ​ന സൗ​ക​ര്യം ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യാ​നാ​ണ് പ്ലാ​ന്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ളു​ടെ​യും ജി​ല്ല​യു​ടെ​യും ദൈ​നം​ദി​ന മെ​ഡി​ക്ക​ല്‍ ഓ​ക്സി​ജ​ന്‍ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കുന്നതായിരിക്കുമെന്നും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. അതെ സമയം കോവിഡ് മഹാമാരിയില്‍ കടുത്ത ഓ​ക്സി​ജ​ന്‍ ക്ഷാ​മം മൂ​ലം ഡല്‍ഹിയില്‍ മ​രി​ച്ച​ത് നിരവധി രോ​ഗി​ക​ളാ​ണ്. രാജ്യത്ത് മഹാരാഷ്ട്രയാണ് കോവിഡ് കണക്കുകളില്‍ മുന്നിട്ട് നില്‍ക്കുന്നത് .

Related Articles

Back to top button