ErnakulamKeralaLatest

മുണ്ട് മടക്കിക്കുത്തി ലാലേട്ടന്‍; വീട്ടുമുറ്റത്തെ പച്ചക്കറിത്തോട്ടത്തില്‍

“Manju”

എറണാകുളം: തലയില്‍ മുറുക്കെ കെട്ടിയ തോര്‍ത്ത്. കറുത്ത മുണ്ട് പയ്യെ മടക്കിക്കുത്തി. തന്റെ പ്രിയപ്പെട്ട പച്ചക്കറി തോട്ടത്തിലേക്ക് എത്തിയ നടന്‍ പൈപ്പ് കൈയിലെടുത്ത് പച്ചക്കറികളിലേക്ക് വെള്ളം ചീറ്റിച്ചു. തക്കാളിയും പച്ചമുളകും വഴുതനങ്ങയും പാവയ്ക്കയും എല്ലാം വെള്ളം കിട്ടിയ സന്തോഷത്തില്‍ ഇളകിയാടി.

പിന്നാലെ വിളവെടുക്കാനായി കത്രികയും പാത്രവുമായി ലാലേട്ടനെത്തി. ലോക്ക് ഡൗണ്‍ കാലത്തെ തന്റെ ഓര്‍ഗാനിക് ഫാമിങ് പരിചയപ്പെടുത്തുകയായിരുന്നു മലയാളത്തിന്റെ പ്രിയനടന്‍. അത്രയേറെ സൂക്ഷ്മതയോടെയാണ് അദ്ദേഹം ഓരോ ചെടിയുടെയും സമീപത്തേക്ക് എത്തിയത്. വിത്തിനു വേണ്ടി നിര്‍ത്തിയ പാവയ്ക്കയും വീഡിയോയില്‍ കാണിക്കുന്നു. നന്നായി ഉണക്കിയതിനു ശേഷം അതിന്റെ വിത്ത് എടുത്ത് നടുമെന്ന് നടന്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് തക്കാളി തൈ നടുന്നതും അതിന്റെ വിളവെടുപ്പിനെകുറിച്ചും വിവരിക്കുന്നു. എറണാകുളം എളമക്കരയിലുള്ള വീട്ടിലെ കൃഷിക്കോട്ടത്തിലെ വിശേഷങ്ങളാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പങ്കു വെയ്ക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പച്ചക്കറി തോട്ടത്തിന്റെ വിശേഷങ്ങള്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്.

കഴിഞ്ഞ നാലഞ്ചു വര്‍ഷമായി വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികള്‍ ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു. പാവയ്ക്ക, പയര്‍, വെണ്ടക്ക, തക്കാളി, പച്ചമുളക്, വഴുതനങ്ങ, ചോളം, കപ്പ എന്ന് തുടങ്ങി ഒരു വീട്ടിലേക്ക് വേണ്ട എല്ലാ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. വീടിനു ചുറ്റും സ്ഥലമില്ലാത്തവര്‍ക്ക് വീടിനു മുകളില്‍ ടെറസില്‍ ഗ്രോ ബാഗുകളില്‍ കൃഷി ചെയ്യാമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

Related Articles

Back to top button