IndiaKeralaLatest

കണ്ണൂര്‍ ജില്ലയില്‍ ഡെങ്കിപ്പനി ഭീതിയും

“Manju”

കണ്ണൂര്‍: ജില്ലയില്‍ കോവിഡിനൊപ്പം ഡെങ്കിപ്പനി ഭീതിയും. ജില്ലയില്‍ 19 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഡെങ്കിപ്പനി ബാധിച്ച്‌ ചെണ്ടയാട് സ്വദേശിയായ യുവാവ് മരിച്ചുവെന്നും റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

കോവിഡിനൊപ്പം ഡെങ്കിപ്പനി പടരുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ജില്ലയില്‍ ഇന്നലെ 1755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1633 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

Related Articles

Check Also
Close
Back to top button