IndiaKeralaLatest

കോവിഡ് രോഗികളെ പരിചരിച്ച്‌ ഗര്‍ഭിണിയായ നഴ്‌സ്; നന്ദി പറഞ്ഞ് സോഷ്യല്‍ മീഡിയ

“Manju”

ഗുജറാത്ത് : കോവിഡ് 19 രൂക്ഷമായ സമയം മുതല്‍ ലോകത്തിന് വേണ്ടി രാപകലില്ലാതെ പ്രവര്‍ത്തിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഇപ്പോഴും ആ പ്രവര്‍ത്തനം അവര്‍ തുടരുകയാണ്. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിയ്ക്കുമ്ബോള്‍ ആരോഗ്യപ്രവര്‍ത്തകരും നിയമപാലകരും തങ്ങളുടെ കര്‍മ്മ മേഖലയില്‍ സജീവമാണ്. തന്റെ ആരോഗ്യ അവസ്ഥ പോലും മറന്ന് പൊരിവെയിലില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ ഗര്‍ഭിണിയായ പോലീസുകാരിയുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

സമാനമായ മറ്റൊരു സംഭവമാണ് ഗുജറാത്തില്‍ നിന്ന് പുറത്ത് വരുന്നത്. ഗുജറാത്തില്‍ കോവിഡ് രോഗികളെ പരിചരിക്കുന്ന നാല് മാസം ഗര്‍ഭിണിയായ ഒരു നഴ്സിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നാന്‍സി ആയ്സ മിസ്ത്രി എന്ന നഴ്‌സിന്റെ ചിത്രങ്ങളാണ് എഎന്‍ഐ ട്വിറ്ററിലൂടെ പങ്കുവച്ചത്. സൂറത്തിലെ കോവിഡ് കെയര്‍ സെന്ററിലെ രോഗികളെയാണ് നാന്‍സി പരിചരിക്കുന്നത്.

” നഴ്‌സ് എന്ന നിലയിലുള്ള എന്റെ ജോലിയാണ് ഞാന്‍ ചെയ്യുന്നത്. രോഗികളെ പരിചരിക്കുന്നതിനെ ഒരു പ്രാര്‍ഥനയായാണ് ഞാന്‍ കരുതുന്നത്” – നാന്‍സി പറയുന്നു. ജീവന്‍ പോലും പണയം വച്ച്‌ കോവിഡ് രോഗികളെ പരിചരിക്കുന്ന നാന്‍സിയുടെ ഈ മനസിനെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിച്ചു കൊണ്ട് എത്തുന്നത്.

Related Articles

Back to top button