IndiaKeralaLatest

കര്‍ണാടകത്തില്‍ പാടത്ത് ജോലി ചെയ്യുകയായിരുന്ന മൂന്നുപേര്‍ മിന്നലേറ്റ് മരിച്ചു, സമീപപ്രദേശത്തെ നാലു കര്‍ഷകര്‍ക്കും മിന്നലേറ്റു

“Manju”

ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ പാടത്ത് ജോലി ചെയ്യുകയായിരുന്ന മൂന്നുപേര്‍ മിന്നലേറ്റ് മരിച്ചു. കടക്കോലില്‍ ഗ്രാമത്തില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. പ്രദേശവാസികളായ മാരുതി ഗോശാലനവര്‍ (48), ശരണപ്പ അദ്വായി (35), കുമാര്‍മദാര്‍ ( 25) എന്നിവരാണ് മരിച്ചത്.
കുമാര്‍മദാര്‍ ഒഴികെ മറ്റു രണ്ടുപേരും സംഭവസ്ഥലത്ത് മരിച്ചു. കുമാര്‍മദാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സമീപപ്രദേശത്തെ നാലു കര്‍ഷകര്‍ക്കും മിന്നലേറ്റ് പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചിക്കമഗളൂരുവിലെ കൊപ്പ താലൂക്കിലും മൂന്നു സ്ത്രീകള്‍ക്ക് മിന്നലേറ്റു. വീടിനുസമീപം സംസാരിക്കുന്നതിനിടെയാണ് മിന്നലേറ്റത്.

Related Articles

Back to top button