InternationalLatest

വാക്സീന് പകരം ഗുളിക; പരീക്ഷണ വഴിയില്‍ ഫൈസര്‍

“Manju”

ലണ്ടന്‍: ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് വ്യാപിക്കുമ്പോള്‍ പരീക്ഷണ വഴിയില്‍ ശാസ്ത്രജ്ഞര്‍. വാക്സീനിലൂടെ കോവിഡിനെ വരുതിയിലാക്കാന്‍ ശ്രമം നടത്തുന്ന ഫൈസര്‍ കമ്പനി കോവിഡിന് ഫലപ്രദമായ ആന്റി വൈറല്‍ മരുന്ന് ഗുളിക രൂപത്തില്‍ വികസിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഇതിനായുള്ള തീവ്രപരീക്ഷണത്തിലാണ് അമേരിക്കന്‍ കമ്പനിയായ ഫൈസര്‍.

എന്നാല്‍ അമേരിക്കയിലെയും ബല്‍ജിയത്തിലെയും കമ്പനിയുടെ നിര്‍മാണ യൂണിറ്റുകളില്‍ ഇതിനായുള്ള പരീക്ഷണം വിജയകരമായി പുരോഗമിക്കുകയാണ്. ഇതു വിജയത്തിലെത്തിയാല്‍ കോവിഡിന്റെ അന്തകനായ മരുന്ന് ഗുളിക രൂപത്തില്‍ അവതരിക്കും. ഇരുപതിനും അറുപതിനും മധ്യേ പ്രായമുള്ള അറുപതു പേരിലാണ് മരുന്നിന്റെ പരീക്ഷണം തുടരുന്നത്. പരീക്ഷണം വിജയകരമായാല്‍ അടുത്തവര്‍ഷം ആദ്യത്തോടെ മരുന്ന് വിപണിയിലെത്തും.

Related Articles

Back to top button